തൃശൂര്‍: ടിപ്പര്‍ ലോറി ഓടിച്ച് കുതിരാനിലെ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്തു. പിറകിലെ ഭാഗം ഉയര്‍ത്തിയാണ് ടിപ്പര്‍ തുരങ്കത്തിലൂടെ ഓടിച്ചത്. 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷ ക്യാമറകളും പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകളുമാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി 8.50 ഓടെ ടിപ്പറിന്റെ പിറകിലെ ഭാഗം ഉയര്‍ത്തിപ്പിടിച്ച് തുരങ്കത്തിലൂടെ കടന്നുപോയത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3AmP0mZ
via IFTTT

0 Comments