തൃശൂര്‍: കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്തു പാഞ്ഞ ടിപ്പര്‍ ലോറിയെ കണ്ടെത്തി. വാണിയമ്പാറ കണ്ടത്തില്‍ സജിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് പൊലീസ് പിടികൂടിയത്. ലോറിയുടെ പിന്‍ഭാഗം താഴ്ത്താതെ തുരങ്കത്തിലേക്ക് പ്രവേശിച്ചതാണ് നാശനഷ്ടങ്ങള്‍ക്ക് കാരണം. വാഹനം ഒടിച്ചിരുന്ന ഡ്രൈവര്‍ ചുമന്നമണ്ണ് കുന്നുമ്മേല്‍ ജിനേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുരങ്കത്തിലെ 104 എല്‍ഇഡി ലൈറ്റുകളും സുരക്ഷ ക്യാമറകളുമാണ് ലോറി തകര്‍ത്തത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3IsCyVS
via IFTTT