സുഹൃത്തിന് സംസ്ഥാന അവാർഡ്; ആഘോഷിക്കാൻ കേക്ക് വാങ്ങാൻ പോയ ക്യാമറാമാൻ ലോറിയിടിച്ച് മരിച്ചു

പേരാമംഗലം : ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. ക്യാമറാമാനായ അടാട്ട് കൃഷ്ണപുരത്ത് അതുൽ കൃഷ്ണ(25) ആണ് മരിച്ചത്. സുഹൃത്ത് അജയൻ അടാട്ടിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വിവരം അറിഞ്ഞ് സുഹൃത്തുക്കളുമായി ആഘോഷിക്കാൻ കേക്ക് വാങ്ങിക്കാൻ പോയതായിരുന്നു അതുൽ. അപ്പോഴാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ചയാണ് അപകടം നടന്നത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അതുൽ അമല ആശുപത്രിയൽ ചികിത്സയിലായിരുന്നു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/xIP0VsZ
via IFTTT

Post a Comment

0 Comments