ലോക്കര്‍ നമ്പറില്‍ നിന്ന് തുമ്പ് കിട്ടി; ആറ് വര്‍ഷം മുമ്പ് മോഷണം പോയത്... മൂന്ന് ലക്ഷത്തോളം രൂപ

കുന്നംകുളം: ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയ ലോക്കര്‍ സംബന്ധിച്ച് തുമ്പ് കിട്ടി. ലോക്കറിന്റെ നിര്‍മാണ കമ്പനിയുടെ നമ്പര്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരം കിട്ടിയത്. കൈപ്പറമ്പിലെ കണ്‍സ്യൂമര്‍ഫെഡ്ഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറിന്റെ ലോക്കറായിരുന്നു അത്. മൂന്ന് ലക്ഷത്തോളം രൂപയാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. നീതി സ്റ്റോറുകളിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന കൈപ്പറമ്പിലെ ഗോഡൗണിലേതാണ് ലോക്കര്‍.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3d8mJnL
via IFTTT

Post a Comment

0 Comments