കുന്നംകുളം: പൊട്ടക്കിണറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തെ ഒരു യുവതിയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. യുവതി ചങ്ങരംകുളത്തെ ആശുപത്രിയില്‍ ചികില്‍സ തേടിയതാണ് സംശയത്തിന് കാരണം. അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കിട്ടിയത് എന്നാണ് സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. കടവല്ലൂര്‍ വടക്കുറിയിലെ പൊട്ടക്കിണറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രസവിച്ച ഉടനെ മൃതദേഹം കിണറ്റിലിട്ടതാകാമെന്ന് കരുതുന്നു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/36HFWdS
via IFTTT