ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കാണെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സർക്കാരിന്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചെർപ്പുളശ്ശേരി നഗരസഭയിലെ അയ്യപ്പൻകാവ് പരിസരത്തെ വഴിയിടം ടേക്ക് എ ബ്രേക്ക് കേന്ദ്രം നാടിന് സമർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Xm8oWtM
via IFTTT

0 Comments