തൃശൂര്‍: പൂരാവേശത്തില്‍ തൃശൂര്‍ നഗരം. വര്‍ണ വിസ്മയം തീര്‍ത്തുകൊണ്ടുള്ള കുടമാറ്റം പുരോഗമിക്കുകയാണ്. പാറമേക്കാവിലമ്മയായി ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റുന്നത്. പതിനായിരങ്ങളാണ് ഈ മഹാവിസ്മയം വീക്ഷിക്കുന്നതിന് തൃശൂര്‍ നഗരത്തിലേക്ക് എത്തിയത്. 15 കൊമ്പന്മാരാണ് ഇരുവശവും നില്‍ക്കുന്നത്. ആനപ്പുറത്ത് കുടകള്‍ പലവിധം മാറി മാറി നിവരുന്നതോടെ ജനങ്ങള്‍ ആര്‍പ്പുവിളിയോടെയാണ് സ്വീകരിക്കുന്നത്. കാഴ്ചയുടെ സൗകുമാര്യമൊരുക്കി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/DW5Y2xK
via IFTTT