തൃശൂര്‍: തൃശൂരില്‍ പട്ടിക്കാട് വീട്ടില്‍ കയറി മോഷ്ടാവ് വയോധികയുടെ മാല കവര്‍ന്നു. വീട്ടിനകത്ത് ടി വി കാണുമ്പോഴായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കിയ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് മാല കവര്‍ന്നത്. രണ്ട് പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട മോഷ്ടാവിനെ കണ്ടെത്താന്‍ പീച്ചി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൊച്ചിയിലും ഇന്ന് ഞെട്ടിക്കുന്ന മാലമോഷണം നടന്നിരുന്നു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/6FmSI08
via IFTTT