പാലക്കാട്: മഞ്ഞക്കുളത്ത് ടയർ കടയ്ക്ക് തീപിടിച്ചു. മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ കടയിലാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.13 യൂണിറ്റ് അഗ്നിരക്ഷാ സേനാ വണ്ടികൾ തീ അണയ്ക്കാൻ ശ്രമിക്കുന്നു. പാലക്കാട്‌ ജില്ലാ കളക്ടർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/cgP6GWu
via IFTTT