തൃശൂര്‍: കുന്നംകുളത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 90 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെ അകത്താക്കി പൊലീസ്. പത്ത് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറെ വെല്ലുവിളി നിറഞ്ഞ അന്വേഷണമായിരുന്നെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇസ്മയിലാണ് അറസ്റ്റിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പിനായി എത്തിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കുന്നംകുളത്തെ രാജന്‍ ദേവി ദമ്പതികളുടെ വീട്ടിലായിരുന്നു മോഷണം നടന്നത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/gkLYqFP
via IFTTT