വരന്തരപ്പിള്ളി: വിവാഹ സൈറ്റുകളില്‍ വ്യാജപ്രൊഫലുണ്ടാക്കി വിവാഹലോചന നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൊഴറയൂര്‍ ഒഴുകൂര്‍ താഴത്തയില്‍ മുഹമ്മദ് ഫസലി ( 36) ആണ് അറസ്റ്റിലായത്. അമല്‍ കൃഷ്ണ എന്ന പേരിലാണ് ഇയാള്‍ കേരളത്തിലെ പ്രമുഖ വിവാഹ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആധാറും പാസ്‌പോര്‍ട്ടും വ്യാജമായി നിര്‍മ്മിക്കുന്ന ഇയാള്‍ ജോലി പൈലറ്റാണെന്നാണ് വിവാഹ സൈറ്റുകളില്‍ നല്‍കിയിരുന്നത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/FOjDMGq
via IFTTT