തൃശൂര്‍: സാങ്കേതികവിദ്യയുടെയോ ധിഷണാശാലികളുടെയോ കുറവല്ല ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിയെന്നും ഒരേ ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പരിശ്രമമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും സര്‍വ്വകലാശാലാ ചാന്‍സലറും കേരള ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ പതിനാറാമത് ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വളര്‍ച്ചയെക്കുറിച്ച് മാത്രം ചിന്തിക്കാനും സമൂഹത്തെ സേവിക്കാനും ഉള്ള സ്വാതന്ത്ര്യം ഒരു മെഡിക്കല്‍ ബിരുദധാരിക്കുണ്ട്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/LgIRaqw
via IFTTT