തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം കടന്നു പോകുന്നതിന്റെ ഭാഗമായി കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. കരിങ്കൊടി പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് നടപടി. നിയോജന മണ്ഡലം പ്രസിഡന്റ് എ എം നിതീഷ്, ജെറി, വിഗ്നേശ്വര പ്രസാദ്, എന്നിവരെയാണ് പൊലീസ് തടങ്കലിലാക്കിയത്. മുഖ്യമന്ത്രി കടന്നു പോകുന്നതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/O2pRuKa
via IFTTT

0 Comments