ഗുരുവായൂര്‍: ഗുരുവായൂരില്‍ നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെയില്‍ ആന ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാന്റെ ഉടുതുണിയുരിഞ്ഞ് തുമ്പിക്കൈയ്യില്‍ തൂക്കിയെടുത്ത് എറിഞ്ഞു. പാപ്പാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വിവാഹ പാര്‍ട്ടിയുടെ ക്യാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത്. ഗുവായൂര്‍ ദേവസ്വത്തിന്റെ ദാമോദര്‍ദാസ് എന്ന ആനയാണ് ഇടഞ്ഞത്. image credit: wedding mojito

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/FSA2lMp
via IFTTT