പാലക്കാട്: എലപ്പുള്ളി പാറയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാറിലെത്തിയ അക്രമികളില്‍ രണ്ടു പേരെ ഞാന്‍ കണ്ടുവെന്ന് സുബൈറിനൊപ്പമുണ്ടായിരുന്ന പിതാവ് അബൂബക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കാറിടിച്ച് വീഴ്ത്തിയാണ് അക്രമികള്‍ കൊലപാതകം നടത്തിയത്. രണ്ടുപേര്‍ ഇറങ്ങി ആക്രമിക്കുകയായിരുന്നു. ഇവര്‍ മുഖം മറച്ചിരുന്നില്ല. രണ്ടുപേരെയും ഞാന്‍ കണ്ടുവെന്നും പിതാവ് അബൂബക്കര്‍ പറയുന്നു.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/hmY7BHz
via IFTTT