തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിൽ ബജറ്റ് അവതരണത്തിനിടെ സംഘര്‍ഷം. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലാണ് യോ​ഗത്തിനിടെ കൈയാങ്കളിയുണ്ടായത്. മേയറുടെ ചേംബറില്‍ കയറിയ പ്രതിപക്ഷ അം​ഗങ്ങള്‍ ബജറ്റ് അവതരണം തടസ്സപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഭരണ പ്രതിപക്ഷ അം​ഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. ഇതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ ബജറ്റ് കീറിയെറിയുകയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം നിര്‍വഹിക്കുന്നതിനിടെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/lzdTAF7
via IFTTT