തൃശൂര്‍: കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മരോട്ടിച്ചോട് കുന്നേക്കാടന്‍ വീട്ടില്‍ സേവ്യര്‍(46)ക്രിസ്റ്റീന്‍ ബേബി(26) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്ന് സിപിഐ ആരോപിച്ചു. സിപിഎം വിട്ട് സിപിഐയിലേക്കെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇവിടെയാണ് ആക്രമണം ഉണ്ടായത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടു0,പരിസരത്തെ വാഹനങ്ങളും സ0ഘ4ഷത്തില്‍ തക4ത്തു.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3Jgmd7O
via IFTTT

0 Comments