പാലക്കാട്: ജനപ്രതിനിധികളുമായി സ്വതവേ വൈകാരിക ബന്ധം ജനങ്ങള്‍ക്ക് ഉണ്ടാവാറില്ല. എന്നാല്‍ അതില്‍ നിന്നൊരു വേറിട്ട കാഴ്ച്ചയാണ് പാലക്കാട്ട് നിന്ന് കണ്ടിരിക്കുന്നത്. അറുപതഞ്ചുകാരി ലീല പാലക്കാട്ടെ എംഎല്‍എ ഷാഫി പറമ്പിലിന് വോട്ടു ചെയ്യാനാവാതെ പൊട്ടിക്കരയുന്ന കാഴ്ച്ചയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വലിയ ആവേശത്തോടെയാണ് ലീല വോട്ട് ചെയ്യാനായി ബൂത്തില്‍ എത്തിയത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വാക്കുകളാണ് അവരെ കാത്തിരുന്നത്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Ov6jz2
via IFTTT