പാലക്കാട്: സംസ്ഥാനത്ത് ഇന്നം നാളെയും കൊവിഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഇരിക്കെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി പാലക്കാട് കുതിരയോട്ട മത്സരം. തത്തമംഗലത്ത് അങ്ങാടിവേലയിലാണ് കുതിരയോട്ട മത്സരം നടന്നത്. 54 കുതിരകളെ പങ്കെടുപ്പിച്ചാണ് മത്സരം. മത്സരത്തിനിടെ ഒരു കുതിര കാഴ്ചക്കാര്‍ക്കിടെയിലേക്ക് പാഞ്ഞുകയറി. കൊവിഡ് നിയന്ത്രണങ്ങള്‍ ഇരിക്കെ നൂറു കണക്കിന് പേരാണ് മത്സരം വീക്ഷിക്കാന്‍ എത്തിയത്. പിന്നാലെ പൊലീസ് ഇടപെട്ട് മത്സരം നിര്‍ത്തിവയ്ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ax9CNO
via IFTTT