പാലക്കാട്: കോണ്‍ഗ്രസില്‍ സമവായ നീക്കം നടക്കുന്നതിനിടെ നേതൃത്വത്തിനെതിരെ എവി ഗോപിനാഥ്. പാലക്കാട്ട് കോണ്‍ഗ്രസിന്റെ അന്ത്യകൂദാശയ്ക്ക് സമയമായെന്ന് ഗോപിനാഥ് പറഞ്ഞു. കോണ്‍ഗ്രസ് നടത്തുന്നത് സീറ്റ് കച്ചവടമാണ്. ജില്ലയിലെ പല സീറ്റുകളിലും സീറ്റ് കച്ചവടം നടന്നുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പക്ഷേ പാലക്കാട്ട് കോണ്‍ഗ്രസ് ജയിക്കുമെന്ന് തന്നെയാണ് എനിക്ക് പ്രതീക്ഷിക്കാവുന്ന കാര്യം. കോണ്‍ഗ്രസ് ജയിക്കുമെന്നല്ലാതെ തനിക്ക് പറയാന്‍ സാധിക്കില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qHglKs
via IFTTT