പാലക്കാട്; രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു 21 വയസുകാരി ആര്യ രാജേന്ദ്രനെ സിപിഎം തിരുവനന്തപുരം കോർപറേഷൻ മേയറായി തിരഞ്ഞെടുത്തത്. യുവനേതാവിനെ കോർപറേഷൻ തലപ്പത്തെത്തിച്ച സിപിഎം തിരുമാനം വലിയ രീതിയിലാണ് പ്രശംസിക്കപ്പെട്ടത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും യുവ നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് സിപിഎം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.ഇതിന്റെ ഭാഗമായി ബാലസംഘം സംസ്ഥാന നേതാവിനെ തന്നെ അങ്കത്തട്ടിലേക്ക് ഇറക്കാനാണ് സിപിഎം ഒരുങ്ങുന്നത്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2LXKVke
via IFTTT

0 Comments