പാലക്കാട്; കഞ്ചിക്കോട് കിന്‍ഫ്രയില്‍ ആരംഭിച്ച കോവിഡ് എഫ്.എല്‍.ടി.സി.യില്‍ 31 രോഗബാധിതരെ പ്രവേശിപ്പിച്ചതായി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി അറിയിച്ചു. നിലവില്‍ കാറ്റഗറി എ യില്‍ ഉള്‍പ്പെടുന്ന 60 വയസ്സിനു താഴെ വരുന്ന രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും ചെറിയ തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവരെയുമാണ് ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് രോഗികള്‍ക്കുള്ള ഭക്ഷണം എത്തിക്കുന്നത്. ആകെ 890 ബെഡ്ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/33rd7RA
via IFTTT

0 Comments