തൃശൂരില്‍ ചുഴലിക്കാറ്റ്; 15 വീടുകള്‍ തകര്‍ന്നു, കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു, മരങ്ങള്‍ കടപുഴകി

തൃശൂര്‍: കൊരട്ടിയില്‍ ശക്തമായ ചുഴലിക്കാറ്റും മഴയും. കനത്ത നാശനഷ്ടം. ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമാണ് ചുഴലിക്കാറ്റടിച്ചത്. കൂടെ ശക്തമായ മഴയും. 15ഓളം വീടുകള്‍ തകര്‍ന്നുവെന്നാണ് കണക്കാക്കുന്നത്. നാശനഷ്ടങ്ങളുടെ കണക്ക് ജില്ലാ ഭരണകൂടം എടുത്തുവരികയാണ്. വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം എന്നിവിടങ്ങളിലാണ് വ്യാപകമായ നാശമുണ്ടാത്. 20 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ വൈദ്യുതി ബന്ധം തകരാറിലായി.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ABZiFC
via IFTTT

Post a Comment

0 Comments