പാലക്കാട് : ഒരു വൈദ്യുത പോസ്റ്റ് കാരണം വഴിമുട്ടിയ അവസ്ഥയിലാണ് പാലക്കാട് മരുതറോഡ് അംബുജം കടയൻകോട് കോളനി നിവാസികൾ. ഇടങ്ങിയ റോഡിന്റെ ഒത്ത നടുക്ക് ഈ പോസ്റ്റ് നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ പോസ്റ്റ് കാരണം ഓട്ടോറിക്ഷയ്ക്ക് പോലും പോകാനാവാത്ത അവസ്ഥയാണ്. മരുതറോഡ് പഞ്ചായത്തിലെ 9ാം വാർഡിലാണ് കടയൻകോട് കോളനി. നാൽപ്പതോളം കുടുംബങ്ങളാണ് ഇവിടെ നിലവിൽ താമസിക്കുന്നത്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/gljYN31
via IFTTT