കൊടുങ്ങല്ലൂര്‍: ചൂട് കൂടുന്നതിനാല്‍ പുഴയില്‍ മത്സ്യ ലഭ്യത കുറഞ്ഞു. പലയിടത്തും മത്സ്യം ചത്തുപൊങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കടക്കുന്നു. ആഗോള താപനത്തിന്റെ ഫലമായി കടലിലും കരയിലും ചൂട് കൂടുന്നതിന് അനുസരിച്ച് പുഴകളിലും കനാലുകളിലും അമിതമായ ചൂടാണ് അനുഭവപ്പെടുന്നത്. ഉള്‍നാടന്‍ മത്സ്യബന്ധനം വലിയ പ്രതിസന്ധിയാണ് തൃശൂര്‍ ജില്ലയില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ രൂക്ഷമായ പ്രതിസന്ധിയിലാണ് ഇപ്പോള്‍.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/cfQit9Z
via IFTTT

0 Comments