പാലക്കാട്: സംസ്ഥാനത്തിനകത്ത് അതിര്‍ത്തി പ്രദേശങ്ങള്‍ വഴി വ്യാപകമായി റേഷനരി കടത്തുന്നതായി പരാതികളും വാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ടതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ സൂക്ഷിച്ച അരിയും ഗോതമ്പും പിടിച്ചെടുത്തു. പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളില്‍ തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും താലൂക്കിലെ മറ്റു മേഖലകളിലും പരിശോധന നടത്തുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ngltT5
via IFTTT

0 Comments