തൃശൂര്‍: ആന്ധ്ര പ്രദേശില്‍ നിന്നും മൂന്നര കിലോയോളം കഞ്ചാവ് വില്പനയ്ക്കായി എത്തിച്ച പെരുമ്പിലാവ് തിപ്പലശ്ശേരി സ്വദേശി അറസ്റ്റില്‍. മുള്ളത്തുവളപ്പില്‍ വിനോദ് (39) നെയാണ് എ.സി.പി സിനോജ് ടി.എസിന്റെ നേതൃത്വത്തില്‍ എസ് എച്ച് ഒ യു കെ ഷാജഹനും സംഘവും തൃശ്ശൂര്‍ സിറ്റിയിലെ ലഹരി വിരുദ്ധ സ്‌കോഡും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്നും മൂന്നര കിലോ കഞ്ചാവ് കണ്ടെടുത്തു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/U0vl723
via IFTTT