തൃശൂര്‍: കേരളത്തെ ഞെട്ടിച്ചുകൊണ്ട് തൃശൂരില്‍ വന്‍ വിദേശ മദ്യവേട്ട. ഓണം ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യമാണ് പോലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മദ്യം പിടിച്ചെടുത്തത്. മാഹിയില്‍ നിന്നും പാല്‍വണ്ടിയില്‍ കടത്തിയ മദ്യമാണ് പൊലീസ് പിടികൂടിയത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/rtUyeCB
via IFTTT