പാലക്കാട്: ആൾക്കൂട്ടത്തിൽ മർദിച്ച് യുവാവിനെ തല്ലിക്കൊന്നു. പാലക്കാട് ഒലവക്കോട് ആണ് സംഭവം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് ആയിരുന്നു യുവാവിന് നേരെ മർദ്ദനം ഉണ്ടായത്. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീക്ക് ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ഇയാൾ ബൈക്ക് മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം ഉണ്ടായത്. യുവാവിനെ മർദ്ദിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/HCSDdi3
via IFTTT

0 Comments