തിരുവനന്തപുരം: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്രയും പെട്ടെന്ന് ട്രോമകെയര്‍ സംവിധാനവും ട്രയാജ് സംവിധാനവും പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ട്രോമകെയര്‍ ബ്ലോക്ക് കോടതി വ്യവഹാരങ്ങള്‍ അവസാനിപ്പിച്ച് പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള ഇടപടലുകള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായി വര്‍ഷങ്ങള്‍ക്ക് ശേഷം ട്രോമകെയറിന്റെ നിര്‍മ്മാണം പുനരാരംഭിച്ചിട്ടുണ്ട്. വളരെ വേഗത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/9VtylbP
via IFTTT