പാലക്കാട്; കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി നടത്തിയ സംഭവത്തിൽ പട്ടാമ്പി കോളേജിനെതിരെ കേസെടുത്ത് പോലീസ്. പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജിലാണ് പരിപാടി നടന്നത്. അഞ്ഞൂറിലേറെ പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായരുന്നു പാർട്ടി. കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു പരിപാടി നടത്തിയത്. 100

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/33IHM0w
via IFTTT