പാലക്കാട്: അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശുമരണങ്ങളിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പട്ടികവർഗ വകുപ്പിനെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അട്ടപ്പാടിയിൽ ചിലവഴിക്കുന്ന പണത്തെക്കുറിച്ച് സോഷ്യൽ ഓഡിറ്റിങ് നടത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/316T5i8
via IFTTT
 
 

0 Comments