പാലക്കാട്; മണ്ണാർക്കാട് മേഖലയിൽ മഴ കനത്തതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. തത്തേങ്ങലം പ്രദേശത്തെ വീടുകളിലാണ് വെള്ളം കയറിയത്.കുന്തിപ്പുഴയിൽ ചേരുന്ന കല്ലംപൊട്ടി തോട്ടിലെ നടപ്പാലവും റോഡും മലവെള്ളത്തിൽ ഒലിട്ടു പോയിട്ടുണ്ട്. അട്ടപ്പടി ചുരത്തിലും മഴ തുടരുകയാണ്. അതേസമയം ജില്ലയില്‍ നിലവില്‍ നാല് താലൂക്കുകളായി എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3b7dXae
via IFTTT

0 Comments