തൃശ്ശൂർ; സ്വത്ത് തർക്കത്തെ തുടർന്ന് വയോധികരായ മാതാപിതാക്കളെ അടിച്ച് കൊന്ന് മകൻ. അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത്ത് രാമകൃഷ്ണന്‍ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രദീപ് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നു. കമ്പിപ്പാര ഉപയോഗിച്ചാണ് മാതാപിതാക്കളെ അടിച്ചത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3l6yyQz
via IFTTT