തൃശൂര്‍: തൃശൂരില്‍ അഭിഭാഷകനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ജില്ലയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ പികെ സുരേഷ് ബാബുവിന് നേരെയാണ് ആക്രമണുണ്ടായത്. ഓഫീസില്‍ അതിക്രമിച്ച് കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ നോക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അഭിഭാഷകന്‍ രക്ഷപ്പെട്ടത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qGZkS6
via IFTTT

0 Comments