ഗുരുവായൂര്‍: കൊവിഡ് രണ്ടാം തംരഗം രൂക്ഷമായതിനെ തുടര്‍ന്ന് പ്രവേശനം നിര്‍ത്തിവച്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച മുതല്‍ ദര്‍ശനത്തിന് അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസവും മുന്നൂറ് പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് ദര്‍ശനം അനുവദിക്കുക. ഒരേ സമയത്ത് 15 പേര്‍ക്ക് മാത്രമാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഗുരുവായൂര്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3zOSJt4
via IFTTT
 
 

0 Comments