പാലക്കാട്; നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് പോളിംഗ് ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താനാകാത്ത ആബ്‌സന്റീ വോട്ടര്‍മാര്‍ക്കുള്ള വോട്ടിംഗ് വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ജില്ലയില്‍ 24978 ആബ്സന്റീ വോട്ടര്‍മാരാണുള്ളത്. കോവിഡ് രോഗബാധിതര്‍, നിരീക്ഷണത്തിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ് വോട്ടിങ് ആരംഭിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആയിരിക്കും വോട്ടിങ് സമയം.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fd8jXn
via IFTTT