പാലക്കാട്: സംസ്ഥാനത്ത് അധികാരം തിരികെ പിടിക്കാന്‍ മലബാറില്‍ ഉള്‍പ്പടെ കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള തന്ത്രമാണ് യുഡിഎഫ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. പാലക്കാട് ഉള്‍പ്പടേയുള്ള ജില്ലകളില്‍ ഇത്തവണ പാര്‍ട്ടി വലിയ മുന്നേറ്റം ലക്ഷ്യമിടുകയാണ്. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി ഇടതുപക്ഷത്തില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സിറ്റിങ് എംഎല്‍എമാരില്‍ തന്നെ ചിലരെ മണ്ഡലം മാറ്റി മത്സരിപ്പിക്കാനുള്ള ആലോചനയും പാര്‍ട്ടിയില്‍ നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZHyOv3
via IFTTT

0 Comments