തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ചട്ടലംഘനം നടത്തുന്നവര്‍ക്ക് ഇനിമുതല്‍ താക്കീത് നല്‍കില്ല, പകരം നേരിട്ടുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും. അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ഹാളില്‍ അഡ്വ വി ആര്‍ സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോട്ടപ്പുറം മാര്‍ക്കറ്റില്‍ നിയന്ത്രണം കര്‍ശനമാക്കും. വഴിയോരക്കച്ചവടം അനുവദിക്കില്ല.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2HuK7BD
via IFTTT

0 Comments