തൃശൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് 'ജീവിതം തന്നെ ലഹരി' എന്ന പേരിൽ എക്സൈസ് വകുപ്പ് ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 'ജീവിതം തന്നെ ലഹരി' എന്ന വിഷയത്തിൽ രണ്ട് മിനിട്ടിൽ കവിയാത്ത ഹ്രസ്വചിത്രം ജൂൺ 26 ന് മുൻപ് വാട്ട്സാപ്പിലൂടെ അയച്ച് മത്സരത്തിൽ പങ്കെടുക്കാം.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37J2cnS
via IFTTT