തൃശൂര്‍: തുടര്‍ച്ചയായി മൂന്നാം ദിവസവും തൃശൂര്‍ ജില്ലയ്ക്ക് ആശ്വാസം. മൂന്ന് ദിവസമായി ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 9474 പേരും ആശുപത്രികളില്‍ 49 പേരും ഉള്‍പ്പെടെ ആകെ 9523 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2XrPDc1
via IFTTT