ഷൊര്‍ണ്ണൂര്‍: ചതിച്ചാല്‍ ദ്രോഹിക്കുന്നതാണ് സിപിഎം നയമെന്ന പ്രസ്താവനയില്‍ തിരുത്തലുമായി പികെ ശശി എംഎല്‍എ. അത്തരമൊരു പ്രസ്താവന തനിക്ക് നാക്ക് പിഴ കൊണ്ട് വന്നതാണെന്നും അതില്‍ ദുഃഖമുണ്ടെന്നും എംഎല്‍എ പറഞ്ഞു. മാധ്യമ വാര്‍ത്തകളെല്ലാം അതിശയോക്തി പരമാണ്. വാര്‍ത്തകള്‍ തന്നെ അതിശയിപ്പിച്ചു. പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം നല്‍കുന്നതിന് വേണ്ടിയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. തനിക്ക് നാക്ക് പിഴ സംഭവിച്ചു.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2TLqVm0
via IFTTT