ഇരിങ്ങാലക്കുട: ലോക്ഡൗണില്‍ ഇളവ് വന്നിട്ടും ബസ്സുകള്‍ കാര്യമായി വരാതിരിക്കുന്നത് യാത്രക്കാരെ നട്ടംതിരിക്കുന്നു. ഇന്നലെ തൃശൂര്‍ ഭാഗത്തേക്ക് പോകാനായി യാത്രക്കാര്‍ ഒന്നരമണിക്കൂറിലേറെയാണ് ബസ് സ്റ്റാന്‍ഡില്‍ കാത്തിരുന്നത്. അഞ്ച് മണി മുതല്‍ തൃശൂര്‍ ഭാഗത്തേക്ക് ബസ്സുകളൊന്നും വന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. അതേസമയം കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്റ്റാന്‍ഡിലെത്തിയിരുന്നു. ഇത് തൃശൂര്‍ ജില്ലയില്‍ മാത്രമല്ല, പലയിടത്തും വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2X6IA9S
via IFTTT

0 Comments