തൃശൂര്‍: ക്ഷേത്രോത്സവത്തില്‍ പുതിയ ഒരു ചരിത്രം കുറിച്ചിരിക്കുകയാണ് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ഇത്തവണ ക്ഷേത്രത്തിലെ ഉത്സവത്തില്‍ തിടമ്പേറ്റിയിരിക്കുന്നത് റോബോട്ട് ആനായാണ്. ചെണ്ട മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി ഒരു കൊമ്പന്‍ എങ്ങനെയാണോ നില്‍ക്കുന്നത് അതുപോലെ തന്നെയാണ് ഈ റോബോട്ട് ആനയും ഉത്സവത്തിന് എത്തിയത്. പുതിയ റോബോട്ട് ആനയുമായുള്ള ഉത്സവം എല്ലാവര്‍ക്കും കൗതുകവും ആശ്ചര്യവുമായി.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/xWgncYZ
via IFTTT