പാലക്കാട്: 'സെക്‌സ് ഒഫന്റേഴ്‌സ് രജിസ്ട്രി' സംവിധാനം എല്ലാ രാജ്യങ്ങളിലും നടപ്പാകണമെന്ന് പത്മശ്രീ ഡോ. സുനിത കൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇരകളായവരുടെ വ്യക്തിവിവരങ്ങള്‍ സംരക്ഷിച്ച് പ്രതികളെ സമൂഹത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. വിശ്വാസ് പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് സ്ത്രീ സുരക്ഷാ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/aTI5KQu
via IFTTT