പാലക്കാട്: ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍. ബ്രാഞ്ച് സെക്രട്ടറിയായത് മുതല്‍ ഒരു വര്‍ഷമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഷാജഹാന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. കൊലയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം പ്രതികള്‍ സിപിഎം അംഗങ്ങളല്ലെന്ന് ദൃക്‌സാക്ഷിയായ സുരേഷും വെളിപ്പെടുത്തി. പ്രതികളായ ശബരീഷിനും അനീഷിനും പണ്ട് സിപിഎം അംഗത്വമുണ്ടായിരുന്നു. നിലവില്‍ ഇവര്‍ ആര്‍എസ്എസുകാരാണെന്നും, സിപിഎമ്മുമായി ഇവര്‍ക്ക് ബന്ധമില്ലെന്നും സുരേഷ് വ്യക്തമാക്കി.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/8hxnl0O
via IFTTT