തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരത്തിന്റെ ഭാഗമായ വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കും നടത്തും. മന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ ഇപ്പോള്‍ അനുകൂലമായ സാഹചര്യത്തിലായതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ദേവസ്വം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. വെടിക്കെട്ട് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ട്രാഫിക് നിയന്ത്രണമുണ്ടാകും.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/P1e0nmv
via IFTTT