തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ അരണാട്ടുക്കര മണപ്പുറം വീട്ടില്‍ ജോണിയെയാണ് (54) തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ 7 വര്‍ഷം കഠിനതടവിനും 50,000/ പിഴയും ശിക്ഷ വിധിച്ചത്. 2016 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ഇക്കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/QRx2CnU
via IFTTT