തൃശൂര്‍: ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഇടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ജില്ലയില്‍ ഫിഷറീസ്, കലക്ട്രേറ്റ്, ചാവക്കാട്-കൊടുങ്ങല്ലൂര്‍ താലൂക്കുകള്‍, അഴീക്കോട്-ചാവക്കാട് കോസ്റ്റല്‍ പൊലീസ്, അഴീക്കോട് ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ് എന്നിവിടങ്ങളിലായാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്. ജൂലായ് 31 അര്‍ദ്ധരാത്രി വരെയുള്ള 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്തുവാനോ പാടില്ല.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3v9w3jq
via IFTTT