പാലക്കാട്; പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ആശുപത്രി അധികൃതർ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഡിഎംഒ കെപി റീത്ത പറഞ്ഞു. ആശുപത്രിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ട്. ആവർത്തിക്കാതിരിക്കാൻ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട് . കുടുംബത്തിൻഫെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവർ പറഞ്ഞു. കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചതിനാലാണ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചത്. ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് മുഖത്തെ മുറിവുകൾ തുന്നിയത്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3xq2wUh
via IFTTT

0 Comments